അബുദാബിയിൽ നിന്നെത്തി കോഴിക്കോട് ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നിലഗുരുതരം. വയനാട് ജില്ലക്കാരിയായ ഇവർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ക്യാൻസർ രോഗിയായ ഇവർ ബുധനാഴ്ചയാണ് കേരളത്തിൽ എത്തിയത്. ക്യാൻസർ ചികിത്സക്കായാണ് ഇവർ ഭർത്താവിനൊപ്പം കോഴിക്കോടേക്ക് വന്നത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കേരളത്തിൽ മടങ്ങിയെത്തിയ 7 പേർക്ക് കൂടി കോവിഡ് ലക്ഷണങ്ങൾ. ഇവരിൽ 6 പേർ ഗൾഫിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്. മസ്കറ്റിൽ നിന്ന് എത്തിയ 4 പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മലപ്പുറം ജില്ലക്കാരാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളുളള 4 പേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ 2 പേരെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ഇവർ രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയ കോട്ടയം സ്വദേശിയെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.