തെലങ്കാനയിലെ വാറങ്കലിൽ കിണറ്റിൽ 9 മൃതദേഹങ്ങൾ കണ്ടെത്തി. 6 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. 2 പേർ ബീഹാറുകാരാണ്. ഒരാൾ വാറങ്കൽ സ്വദേശിയാണ്. ഇന്ന് രാവിലെയാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടത്. ബംഗാൾ സ്വദേശികളിൽ 6 പേർ ഒരേ കുടുംബത്തിലുള്ളവരാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കൊലപാതമാണോ, ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പ്രാഥമിക പരിശോധനയിൽ മൃതദേഹങ്ങൾക്ക് പരുക്കില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമ മരണകാരണം വ്യക്തമാകൂ. ലോക്ഡൗൺ കാലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതിൽ നിരവധി ദുരൂഹതകൾ ഉണർത്തുന്നുണ്ട്. വാറങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.