കാസർകോട് തലപ്പാടി ചെക്ക്പോസ്റ്റിൽ പൊലീസിന്റെ മയക്കുമരുന്ന് പരിശോധന. സംസ്ഥാനത്തേക്ക് കഞ്ചാവ് ലഹരി കടത്ത് വ്യാപകമാണെന്ന് പരാതിയിലാണ് ജില്ലാ പൊലീസ് മേധാവി പി. എസ്. സാബുവിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. സംസ്ഥാനത്തേക്ക് അതിർത്തി കടന്ന് വരുന്ന ചരക്ക് ലോറികളിലും മീൻ ലോറികളിലും കഞ്ചാവ് കടത്തുന്നുവെന്ന സൂചനയെ തുടർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ ഡോഗ് സ്വാഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയായിരുന്നു പരിശോധന. സംസ്ഥാനത്തേക്ക് വന്ന മുഴുവൻ വാഹനങ്ങളും സംഘം പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. മദ്യ കടകൾ പൂട്ടിയ സാഹചര്യത്തിലാണ് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമായത്.
തലപ്പാടി ചെക്ക്പോസ്റ്റിൽ പൊലീസിന്റെ മയക്ക് മരുന്ന് പരിശോധന