LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മ​ല്ലി​ക സാ​രാ​ഭാ​യ്​ മു​ഖ്യാ​തി​ഥി​യാകേണ്ട ബി​രു​ദ​ദാ​ന ച​ട​ങ്ങ് ​മാറ്റി​വെച്ചു

Dancer Mallika Sarabhai. Photo: Facebook/Mallika Sarabhai

പ്ര​ശ​സ്​​ത ന​ർ​ത്ത​കി മ​ല്ലി​ക സാ​രാ​ഭാ​യ്​ മു​ഖ്യാ​തി​ഥി​യാകേണ്ട അ​ഹ്​​മ​ദാ​ബാ​ദി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡി​സൈ​നി​ലെ  ബി​രു​ദ​ദാ​ന ച​ട​ങ്ങ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ ​മാറ്റി​വെച്ചു. കേ​ന്ദ്ര   ഇ​ട​പെ​ട​ലി​നെ തുടർന്നാണ് അ​വ​സാ​ന നി​മി​ഷം ബി​രു​ദ​ദാ​ന ച​ട​ങ്ങ്​ മാ​റ്റി​വെ​ച്ച​തെ​ന്നാണ് സൂചന. ചടങ്ങിൽ വിദ്യാർത്ഥി പ്രതിഷേധത്തിനും സാധ്യതയുണ്ടായിരുന്നു. ഇതും ചടങ്ങ് മാറ്റാൻ കാരണമായതായി പറയപ്പെടുന്നു.

കേ​ന്ദ്ര വാ​ണി​ജ്യ - വ്യ​വ​സാ​യ വ​കു​പ്പി​ന്​ കീ​ഴി​ലാ​ണ്​​ എ​ൻഐ​എഡി. വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു 300 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബിരുദദാ​ന ച​ട​ങ്ങ്​ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന്​ നീ​ട്ടി​വെ​ക്കു​ക​യാ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ബിരുദദാന ചടങ്ങിന്റെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രി ന​രേ​ന്ദ്ര മോദി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​കയാണ് മല്ലിക സാരാഭായ്. ​ഗുജറാത്തിൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള  പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്​   മ​ല്ലി​ക.

പ്രമുഖ സം​ഗീതജ്ഞൻ ടി. എം. കൃഷ്ണയുടെ പുസ്തക പ്രകാശനത്തിനും ചെന്നൈയിൽ കേന്ദ്രസർക്കാർ വേദി നിഷേധിച്ചിരുന്നു. ​ പൗരത്വ ഭേ​ദ​ഗതി നിയമത്തെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയായാണ് ഇതിനെയും വിലയിരുത്തുന്നത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More