LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമാ സെറ്റ് പൊളിക്കൽ: രാഷ്ട്രീയ ബജ്റം​ഗ്ദൾ നേതാവും കുപ്രസിദ്ധ ​ഗുണ്ടയുമായ കാര സതീഷ് പിടിയിൽ

 കാലടിയിൽ സിനിമാ സെറ്റ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. രാഷ്ട്രീയ ബജ്ര​രം​ഗ് ദൾ ജില്ലാ പ്രസിഡന്റ് കാര രതീഷാണ് അറസ്റ്റിലായത്. മലയാറ്റൂർ മണപ്പാട്ട് ചിറക്ക് സമീപം വെട്ടിക്കാട്ടിൽ വീട്ടിൽ പരേതനായ രവി യുടെ മകനാണ് മുപ്പത്തി ഒന്നുകാരനായ രതീഷ്. പെരുമ്പാവൂരിലെ ബോബേറ് കേസ്,കാലടിയിലെ സനൽ വധം , തുടങ്ങിയ  കേസുകളിൽ പ്രതിയാണ് രതീഷ്. ഗുണ്ട ലിസ്റ്റിലുള്ള രതീഷ്. കളവ്, പിടിച്ചു പറി, അനധികൃത പിരിവ്  കേസുകളിലും പ്രതിയാണ്.  പെരുമ്പാവൂരിൽ  നിന്ന് സിഐ ബേസിൽ തോമസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  അഡീഷണൽ എസ് പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സെറ്റ് പൊളിക്കാൻ ഇയാളുടെ നേതൃത്വത്തിലാണ് ​ഗൂഡാലോചന നടത്തിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കേസിൽ 10 പ്രതികളാണുള്ളത്. 

ഇന്നലെയാണ് രാഷ്ട്രീയ ബജ്രം​ഗ് ദളിന്റെ പ്രവർത്തകർ കാലടിയിലെ സിനിമാ സെറ്റ് പൊളിച്ചത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംഘടനാ നേതാക്കളാണ് സെറ്റ് പൊളിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നു വന്നത്. സെറ്റ് പൊളിച്ചതിനെതിരെ സിനിമാ നിർമാതാക്കളുടെ സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു.  50 ലക്ഷം ചെലവിൽ നിർമിച്ച സെറ്റിലെ ഷൂട്ടിം​ഗ് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു.

Contact the author

Web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More