LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ്.എസ്.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ ഇന്ന്

തിരുവനന്തപുരം: ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ ഇന്നു മുതല്‍ നടക്കും.13,72,012 വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നത്. ലോക്ക് ഡൌണിനു മുന്പ് നടത്തിയ പരീക്ഷകളില്‍ ബാക്കിയുള്ളത് നടത്തി പൂര്‍ത്തീകരിക്കാനാണ് ഈ മാസം 26 മുതല്‍ 30 പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

പരീക്ഷകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷ ക്രമീകരണങ്ങളോടെയുമാണ് നടത്തുന്നത്. രോഗലക്ഷണം കാണിക്കുന്നവര്‍ക്കും  ക്വാറന്‍റൈനില്‍ കഴിയുന്ന വര്‍ക്കും പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പരീക്ഷ നടക്കുന്ന സ്കൂളുകളും സെന്ററുകളും ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ സ്കൂളുകള്‍ അണു വിമുക്തമാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും  സോപ്പ്, സാനിറ്റൈസര്‍ എന്നിവ എത്തിച്ചിട്ടുണ്ട്.

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്ധ്യാപകര്‍ നിര്‍ബന്ധമായും ഗ്ലൌസ് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്ക്രീനിംഗ് നടത്തും. പരീക്ഷാ ഉത്തരക്കടലാസുകള്‍ സെന്ററുകളില്‍ തന്നെ സൂക്ഷിക്കും. ഒരാഴ്ചക്ക് ശേഷം മാത്രമേ അത് സെന്ററില്‍ നിന്ന് കൊണ്ടുപോകൂ. ഓരോ പരീക്ഷക്കുശേഷവും ക്ലാസ് മുറികള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രം വരാം. എന്നാല്‍ സ്കൂള്‍ വളപ്പിനകത്ത് പ്രവേശിക്കാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം.

പരീക്ഷ കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും നിലയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More