24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 128 ആയി. 646 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 17728 ആയി. 8258 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 611 പേർ രോഗമുക്തി നേടി. ചെന്നൈയിൽ മാത്രം ഇന്ന് 510 കേസുകളാണുള്ളത്. ചെന്നൈയിൽ മാത്രം 11641 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് മരിച്ചവരിൽ 7 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. 6055 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ചെങ്കൽപേട്ടിൽ 23 ഉം തിരുവള്ളൂരിൽ 25 ഉം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകള്‍ നടക്കുന്നത് തമിഴ്നാട്ടില്ലാണ്. സംസ്ഥാനത്തെ നാല് ലക്ഷത്തിലധികം പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കർണാടകയിൽ ഇന്ന് 100 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2282 ആയി. 17 പേർ രോഗമുക്തി നേടി. ആന്ധ്രയിൽ 97 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.