അരീക്കോട് ദുരഭിമാന കൊലക്കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ രാജനെയാണ് കോടതി വെറുതെവിട്ടത്. മഞ്ചേരി സെഷൻസ് കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. കേസിലെ എല്ലാ പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറിയിരുന്നു. ഇതര ജാതിക്കാരനെ വിവാഹം കഴിക്കാനൊരുങ്ങിയതിനാൽ മകളെ കൊലപ്പെടുത്തി എന്നാണ് കേസ്.
2018 മാർച്ച് 22 നാണ് കൊലപാതകം നടന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ജീവനക്കാരിയായിരുന്നു ആതിര. വിവാഹത്തലേന്നാണ് ആതിരയെ രാജൻ കൊലപ്പെടുത്തിയത്. സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിൽ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.