LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമ സെറ്റ് തകർത്ത കേസിൽ 3 പ്രതികൾ കൂടി പിടിയിൽ

കാലടിയിൽ മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത കേസിൽ 3 പ്രതികൾ കൂടി പിടിയിൽ. ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകരായ സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ  റസ്റ്റിലാകുന്നവരുടെ എണ്ണം 5 ആയി. പ്രധാന പ്രതി കാര രതീഷിനെയും കാലടി സ്വദേശി രാഹുൽ എന്നിവർ ഇന്നലെ പിടിയിലായിരുന്നു. ഇവരെ കോടതി റിമാന്റ് ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രതികളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. കേസിൽ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഞായറാഴ്ചയാണ് രാഷ്ട്രീയ ബജ്രം​ഗ് ദളിന്റെ പ്രവർത്തകർ കാലടിയിലെ സിനിമാ സെറ്റ് പൊളിച്ചത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംഘടനാ നേതാക്കളാണ് സെറ്റ് പൊളിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നു വന്നത്. സെറ്റ് പൊളിച്ചതിനെതിരെ സിനിമാ നിർമാതാക്കളുടെ സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു.  50 ലക്ഷം ചെലവിൽ നിർമിച്ച സെറ്റിലെ ഷൂട്ടിം​ഗ് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More