ദുബായ്: നാളെ (മെയ് -27) മുതല്‍ രാവിലെ 6 മണിമുതല്‍ രാത്രി 11 മണിവരെ കടകളും, ഹോട്ടലുകളും ,ബീച്ചും, മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൌണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വ്യാപാരമേഖലയെ പടിപടിയായി സാധാരണ നിലയിലേക്ക് എത്ത്തിക്കുന്നതിന്റെ ഭാഗമായാണ് നാളെ മുതല്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന് ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.
ആരോഗ്യ സാമൂഹ്യ രംഗത്തുള്ള വിവിധ സമിതികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടത് എന്നും ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും വ്യക്തമാക്കി.