LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിർത്തിതര്‍ക്കം: മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് ചൈന

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഒരു മൂന്നാം കക്ഷിയുടെ “ഇടപെടൽ” ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ബീജിംഗ്. പ്രശ്നം പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിയുമെന്ന് ട്രംപിന്റെ മധ്യസ്ഥത നിരസിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.

ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യയും ചൈനയും ഒന്നിച്ചുനിന്നാൽ ഏഷ്യയിൽ അമേരിക്കൻ താൽപ്പര്യങ്ങൾ നടക്കില്ലെന്ന് മനസിലാക്കിയാണ്  ട്രംപിന്റെ ഇടപെടലുകളെന്ന് ചൈനീസ് പത്രം ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി.

അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ഒട്ടും അയവുവന്നിട്ടില്ല. സൈനിക വിന്യാസവും നിരീക്ഷണവും ഇരുരാജ്യങ്ങളും വർധിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More