മലപ്പുറം താനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീനാണ് മരിച്ചത്. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. അഹ്സൽ എന്നയാൾക്കാണ് പരുക്കേറ്റത്. സുഹൃത്തുക്കളായ രാഹുൽ, സൂഫിയൻ എന്നിവരാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. ശിഹാബൂദ്ധീൻ അടക്കം നാല് പേരാണ് മദ്യ സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് നിസാര വാക്കു തർക്കമുണ്ടായി. കൂട്ടത്തിലൂണ്ടായിരുന്ന ആൾ ശിഹാബുദ്ദീനെ കുത്തുകയായിരുന്നു. നെഞ്ചിലും വാരിയെല്ലിനുമാണ് കുത്തേറ്റത്. തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.