LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും ഓണ്‍ ലൈനായി

തിരുവനന്തപുരം: സ്കൂള്‍ എന്ന് തുറക്കും, ലോക്ക് ഡൌണില്‍ എന്തെല്ലാം ഇളവുകള്‍ വരുത്തും എന്നൊന്നും നോക്കി നില്‍ക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കാത്തു നില്‍ക്കുന്നില്ല. അധ്യയനം മുടങ്ങാതിരിക്കാന്‍ പതിവ് പോലെ ജൂണ്‍ ഒന്നിനുതന്നെ ക്ലാസ്സുകള്‍ തുടങ്ങും.  വിദ്യാര്‍ത്ഥികളെല്ലാം നേരിട്ട് ഹാജരാകണം, ഓണ്‍ലൈനില്‍ ആണെന്നു മാത്രം.

ജൂണ്‍ ഒന്നുമുതലുള്ള ആഴ്ചയില്‍ ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇത് കാണാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ആഴ്ച പുന:സംപ്രേക്ഷണം നടത്തും. വിക്ടേഴ്സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ പുന:സംപ്രേക്ഷണം ഉണ്ടായിരിക്കും.

വീടുകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും അനുഭവപ്പെടാതിരിക്കാന്‍ ആലപ്പുഴയിലെ പ്രഭാതീരം കര്‍മ്മ പദ്ധതിയുടെ മാതൃകയില്‍ പദ്ധതികള്‍ തയ്യാറാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക് പറഞ്ഞു. മറ്റു സൌകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് വികറ്റേഴ്സ് ചാനലിലൂടെ ടൈം ടേബിള്‍ അനുസരിച്ച് പാഠഭാഗങ്ങള്‍ കേള്‍ക്കാനുള്ള അവസരങ്ങള്‍ പൊതു വായനശാലകളും ലൈബ്രറികളിലൂടെയും ഒരുക്കും. അതിനായുള്ള നെറ്റ്, കമ്പ്യൂട്ടര്‍ സംവിധാങ്ങള്‍ വായനശാലകളില്‍ ഒരുക്കും. പ്രഭാതീരം പദ്ധതിയിലൂടെ വിജയകരമായി ഇത് നടപ്പാക്കിയതിന്റെ അനുഭവം മുതല്‍ക്കൂട്ടാണെന്നും ഡോ. തോമസ്‌ ഐസക് തന്റെ ഫേസ് ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More