ഡല്‍ഹി: രണ്ടു ദിവസത്തിനകം ശ്രമിക് ട്രെയ്നുകളില്‍ ഒന്‍പത് പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് റെയില്‍വേ അധികൃതരും വകുപ്പ് മന്ത്രിയും യാത്ര നിരുത്സാഹപ്പെടുത്തിക്കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കുന്നതിനിടെയാണ് ശ്രമിക് ട്രെയുനുകളില്‍ ഇത്രയധികം പേരുടെ മരണം സംഭവിച്ചത്. എന്നാല്‍ ഇത്തരം പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വെറും മൂന്നു ശതമാനം ട്രെയ്നുകളില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളൂവെന്നും കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
പുതുതായി സംസ്ഥാനങ്ങള്‍ ട്രെയ്നുകള്‍ ആവശ്യപ്പെട്ടിട്ടില്ല. കഴിവതും അത്യാവശ്യമില്ലെങ്കില്‍ പ്രായം ചെന്നവരും ഗര്‍ഭിണികളും, അനരോഗ്യമുള്ളവരും ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് പറഞ്ഞു.