LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പത്മജയ്ക്കും വിഷ്ണുനാഥിനും അനില്‍ കുമാറിനും പുതിയ ചുമതലകള്‍

തിരുവനന്തപുരം: കെ.പി.സി.സി.ഭാരവാഹികള്‍ക്കുള്ള ചുമതലകളില്‍ ഒടുവുല്‍ തീരുമാനമായി. ജമ്പോ ലിസ്റ്റ് എന്ന് പുതിയ ലിസ്റ്റിനെകുറിച്ച് നേതാക്കളില്‍ തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടനയെ ചലിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ പുതിയ ചുമതലകള്‍ വീതം വെച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും അത് കഴിഞ്ഞെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടു സംഘടനയില്‍ പുതുചലനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ മുന്കയ്യില്‍ പുതിയ ഭാരവാഹി പട്ടികയില്‍ അന്തിമ ത്തീരുമാനം കൈകൊണ്ടത്.

സംഘടനാ ചുമതല മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.പി. അനില്‍ കുമാറിനാണ്. ഏറെ കാലമായി പ്രത്യേക ചുമതലകലില്ലാതെ ഒതുക്കപ്പെട്ടിരുന്ന അനില്‍ കുമാറിന് ഇത് തിരിച്ചു വരവിനു വഴിയൊരുക്കും.എഐ സിസി ഏകോപനമാണ് പി.സി. വിഷ്ണുനാഥിന്. പത്മജ വേണുഗോപാലിനാണ് മഹിളാ കോണ്‍ഗ്രസ്സിന്റെ ചുമതല.  

മാധ്യമ ഏകോപനം - ശൂരനാട് രാജശേഖരന്‍, കേന്ദ്ര സര്‍ക്കാര്‍ ട്രേഡ് യുണിയന്‍ - ജൊസഫ് വാഴക്കന്‍, തെരഞ്ഞെടുപ്പ് ചുമതല- തമ്പാനൂര്‍ രവി, സര്‍വീസ് സംഘടന -ടി.സിദ്ധിഖ്, അസംഘടിത മേഖല - കെ.പി ധനപാലന്‍ എന്നിങ്ങനെയാണ് മറ്റ് ചുമതലകള്‍ 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More