'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് ''മഹാമാരിയിലെ പ്രവാസി ജീവിതം'' എന്ന വിഷയത്തില്‍ സി.എസ്. വെങ്കിടേശ്വരന്‍ (former asso prof, gulathi institute of finance and taxation) സംസാരിക്കുന്നു.
രാത്രി 9 മണിക്ക് വെബിനാര്‍ മുസിരിസ് പോസ്റ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. മലയാളത്തിലെ പ്രമുഖരായ ചിന്തകരും വിവിധ ജ്ഞാന ശാഖകളില്‍ അവഗാഹമുള്ളവരും പങ്കെടുക്കുന്ന വെബിനാര്‍ ഞായറാഴ്ചയാണ് (മെയ് 24) ആരംഭിച്ചത്. പ്രൊഫ. നിസാര്‍ അഹമദിന്‍റെ 'കൊവിഡ് കാല ചിന്തകള്‍ - ഒരാമുഖം' ആയിരുന്നു വെബിനാറിന്‍റെ ഉദ്ഘാടന സെഷന്‍. 'തിങ്കളാഴ്ച 'മഹാമാരിയും നിരീക്ഷണ സമൂഹവും' എന്ന വിഷയത്തില്‍ ദാമോദര്‍ പ്രസാദും (Director,Educational Multimedia Research Centre, calicut university) ചൊവ്വാഴ്ച " മഹാമാരിയുടെ കാലത്തെ കരുതല്‍" എന്ന വിഷയത്തില്‍ ഡോ. എ.കെ. ജയശ്രീയും (Head, dept of community medicine, pariyaram medical college) ബുധനാഴ്ച ''ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങിനെ'' എന്ന വിഷയത്തില്‍ ഡോ. വി. സനിലും (Prof of Philosophy,HSS, IIT, Delhi) സംസാരിച്ചു. വ്യാഴാഴ്ച ''കലാപ്രവര്‍ത്തനം നാം മറ്റൊരു ഭാവനയില്‍ കാണുന്ന നേരം'' എന്ന വിഷയത്തില്‍ ഡോ. കവിത ബാലകൃഷ്ണനും (asst prof, govt fine arts college, thrissur) സംസാരിച്ചു. വെള്ളിയാഴ്ച ''ആള്‍ക്കൂട്ടം'' എന്ന വിഷയത്തില്‍ പ്രൊഫസര്‍. ടി.വി. മധുവും (head, dept of philosophy, university of calicut) ഇന്നലെ ''സ്ത്രീകളുടെ അദ്ധ്വാനം'' എന്ന വിഷയത്തില്‍ ഡോ. ജെ.ദേവികയും (centre for development studies, Tvm) സംസാരിച്ചു,
ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.