തിരുവനന്തപുരം: വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് ആരാധനാലയങ്ങള്‍ ഉടനടി തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസികളുടെ ഈ വലിയ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. സാമൂഹ്യ അകലമെന്ന ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇത് നടപ്പാക്കണം - പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മറ്റു സ്ഥലങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് പാസ് നിരബന്ധമാക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ പാസ് നേരംവണ്ണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല് ആരോപിച്ചു.