ഡല്‍ഹി: കൊവിഡ്-19 നും, ലോക്ക് ഡൌണും മൂലം പ്രതിസന്ധിയിലായ രാജ്യത്തെ വിമാനകമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ധനവിലയില്‍ 50% വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ -എടിഎഫ്) വില 22,544 രൂപയായിരുന്നു. ഇതിനു മേല്‍ 11,031 രൂപ കൂട്ടി ജൂണ്‍ മാസത്തില്‍ ഒരു കിലോ ലിറ്ററിന്റെ വില 33,575 രൂപയായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഒരു കിലോ ലിറ്റര്‍ എടിഎഫിന് കൊല്‍ക്കൊത്തയില്‍ 38,543 രൂപയും മുംബൈയില്‍ 33,070 രൂപയും ഡല്‍ഹിയില്‍ 33,575 രൂപയുമാണ് വര്‍ദ്ധിച്ച വില. ഐ ഒ സി യുടെ വെബ് സൈറ്റിലാണ് വില വര്‍ദ്ധന സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.