തിരുവനന്തപുരം: ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ ആനുമതി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം വിശദീകരിച്ചത്. വിവാഹം കൊവിഡ് പ്രതിരോധ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ആകെ 50 പേര്‍ക്ക് പങ്കെടുക്കാം. വരന്റെയും വധുവിന്റെയും ബന്ധുക്കളും പുരോഹിതരുമുള്‍പ്പെടെ 50 പേര്‍ക്കാണ് അനുമതി.
നേരത്തെ കൃസ്ത്യന്‍ വിവാഹങ്ങള്‍ക്ക് മാത്രമേ ആരാധനാലയങ്ങളില്‍ അനുമതി നല്കിയിരുന്നുള്ളൂ. ലോക്ക് ഡൌണ്‍ മൂന്നാം ഘട്ടത്തില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാനായിരുന്നു അനുമതി. ലോക്ക് ഇളവുകള്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകളുടെ ഭാഗമായി ഇതും വൈകാതെ അനുവദിക്കുമെന്നാണ് ലഭിക്കുന്ന സൂചന.