സംസ്ഥാനത്ത് നാളെ മുതൽ കെഎസ്ആർടിസി അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചു. പഴയ നിരക്ക് പുനസ്ഥാപിച്ചു. ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ഇരുന്ന് യാത്രചെയ്യാം. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ല. വിമാനത്തിലും ട്രെയിനിലും അകലവ്യവസ്ഥ നടപ്പാക്കാത്തതിനാലാണ് ബസിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
രാവിലെ 5 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ്. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാം. ബസ് ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാമുൻകരുതലുകളും സ്വീകരിക്കണം. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസർ കരുതണം.