LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാഭ്യാസ വികേന്ദ്രീകരണ പ്രസ്ഥാനം തുടങ്ങണം - മുഖ്യമന്ത്രിക്ക് എഴുത്തുകാരുടെ നിവേദനം

ഓണ്‍ലൈന്‍ അധ്യയനത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോകുന്നവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ''നിലമൊരുക്കല്‍'' പ്രകൃയക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണമെന്നും വിദ്യാഭ്യാസ വികേന്ദ്രീകരണ പ്രസ്ഥാനം തുടങ്ങണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരും അധ്യാപകരും സാംസ്കാരിക പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നു. എല്ലാ തരത്തിലുമുള്ള സാമൂഹ്യ മുന്‍കൈ ഉറപ്പുവരുത്തുന്ന ഇത്തരമൊരു പ്രസ്ഥാനത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടാണ് നിവേദനം അവസാനിപ്പിക്കുന്നത്. പ്രമുഖ എഴുത്തുകാര്‍ ഒപ്പുവെച്ചു തുടങ്ങിയ നിവേദനത്തിന്റെ ഒപ്പ് ശേഖരണ പ്രവര്‍ത്തനം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം: 

സംസ്ഥാനത്ത് ഓൺലൈൻ ക്‌ളാസ്സുകൾ ഒറ്റയടിക്ക് തുടങ്ങിയതിനെ തുടർന്നുള്ള സാമൂഹികവും മനശ്ശാസ്ത്രപരവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങൾ ഞങ്ങളെ ആശങ്കാകുലരാക്കുന്നു. ഗവണ്മെന്റ് ഇക്കാര്യത്തിൽ ആശങ്കകളെല്ലാമൊഴിവാക്കി സമഗ്രമായ സമീപനം പ്രഖ്യാപിച്ച് മുന്നോട്ടു പോവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ പ്രധാനസാധ്യത ഒരു നിശ്ചിത സമയത്തു തന്നെ എല്ലാവരും പഠന സാമഗ്രികൾ ഉപയോഗിക്കണമെന്നില്ല എന്നതാണ്.  ഉള്ളടക്കം പല മാർഗ്ഗങ്ങളിലൂടെ പല ഘട്ടങ്ങളായി എല്ലാ വിദ്യാർത്ഥികളിലും എത്തിക്കണം. ഇതിനായി ഒരു വിദ്യാഭ്യാസ വികേന്ദ്രീകരണ പ്രസ്ഥാനം തന്നെ തുടങ്ങണം. ഇപ്പോൾ കേന്ദ്രീകൃതമായി നടത്തുന്ന പ്രക്ഷേപണം താൽക്കാലികമായി നിർത്തിവെക്കണം. 

ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണോ പുറം തള്ളപ്പെടുന്നത് അവരെ ശാക്തീകരിക്കുന്ന ഇടപെടലുകളാണ് ആദ്യം ഉണ്ടാവേണ്ടത്. വിദ്യാഭ്യാസ വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടം ( രണ്ടോ മൂന്നോ മാസം ) നിലമൊരുക്കൽ ആയിരിക്കണം. അതായത് ഉപകരണലഭ്യത, ബാൻഡ് വിഡ്ത്ത് , വീട്ടിലെ സൗകര്യങ്ങൾ തുടങ്ങിയവ സമഗ്രമായി സർവേ ചെയ്യുക, അവയ്ക്ക് പ്രാദേശികവും പ്രായോഗികവും കേന്ദ്രീകൃതവുമായ പരിഹാരങ്ങൾ കണ്ടെത്തുക. ഗവണ്മെന്റ് സംവിധാനങ്ങളും ജനങ്ങളുടെ സംഘടനകളും ആയിച്ചേർന്ന് ഒരു പ്രസ്ഥാനം ആയി മൂർത്തമായ പരിഹാരങ്ങൾക്കായി ഇടപെടുക, ഇത്തരത്തിലുള്ള ആശങ്കകൾ ഉള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവ പങ്കിടാനും അവരുടെ ആശങ്കകൾ ദൂരീകരിക്കാനും ഹെല്പ് ലെയ്നുകൾ തുടങ്ങുക തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കണം .

ഇങ്ങനെ നിലമൊരുക്കുമ്പോൾ തന്നെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇക്കാര്യങ്ങളിൽ പരിശീലനങ്ങൾ നൽകണം . ആരോഗ്യരംഗത്ത് കരുതലിന്റെയും ജാഗ്രതയുടെയും വികേന്ദ്രീകൃതവുമായ മാതൃക സൃഷ്ടിച്ച കേരള സർക്കാരിനു  അതു പോലെ തന്നെ പ്രധാനമായ വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു മാതൃക സൃഷ്ടിക്കാൻ സാധിക്കും. എല്ലാ തലങ്ങളിലും സാമൂഹിക മുൻ കൈ ഉറപ്പു വരുത്തുന്ന ഒരു പ്രസ്ഥാനമായിത്തന്നെ ഇത് മാറണം. അതിനു പൂർണമായ പിന്തുണയും പങ്കാളിത്തവും ഞങ്ങൾ ഉറപ്പു തരുന്നു 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More