LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാംഞ്ചിറ സ്വദേശി ഫാദർ കെ ജി വർ​ഗീസ് ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ശ്വാസകോശ രോ​ഗത്തിന് ചികിത്സയിലായിരുന്നു ഇയാൾ. നാലാഞ്ചിറിയിൽ ബെനഡിക്റ്റ് ന​ഗറിലാണ് വർ​ഗീസിന്റെ വീട്.കഴിഞ്ഞ മാസം 20 ന് വാഹനാപടകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ന്യൂമോണിയാ ബാധയും പനിയും ഉണ്ടായിരുന്നു. കൊവിഡ് സംശയത്തെ തുടർന്ന് ഇയാളുടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന്റെ ഫലം പോസിറ്റീവാണ്. ഇയാൾക്ക് രോ​ഗം പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സമ്പർക്കം സംബന്ധിച്ച് പൊലീസും ആരോ​ഗ്യ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. ---------------------- രുന്നു.

Contact the author

Web Desk