LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപും മോദിയും സംസാരിച്ചു. പ്രക്ഷോഭവും കൊവിഡും അതിര്‍ത്തിയും ചര്‍ച്ച

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ടെലഫോണില്‍ സംസാരിച്ചു. വിവരം പ്രധാനമന്ത്രി മോദിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. 

ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്നവും, ജി.7 രാജ്യങ്ങളുടെ കൂട്ടായ്മ വികസിപ്പിക്കുന്നതിനെ കുറിച്ചും  സംഭാഷണത്തില്‍ ചര്‍ച്ചയായി. അമേരിക്കയിലെ സംഭവ വികാസങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ജി.7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ യു എസ് പ്രസിഡന്‍റ് ക്ഷണിച്ചതായും  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Contact the author

Web Desk