LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡൽഹിയിൽ ആംആദ്മി തൂത്തുവാരും, ബിജെപി നില മെച്ചപ്പെടുത്തും, കോൺഗ്രസ് തകർന്നടിയും: എക്സിറ്റ് പോൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. എ.എ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ നല്‍കുന്നത്. ആകെയുള്ള 70 സീറ്റുകളിൽ എ.എ.പിക്ക് 53 മുതൽ 57 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. എന്നാല്‍, 44 സീറ്റുകള്‍ എ.എ.പി-ക്കും 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് ടൈംസ് നൌ പ്രവചിച്ചത്. 54–59 സീറ്റുകൾ നേടി കേജ്‌രിവാൾ സർക്കാർ അധികാരം നിലനിർത്തുമെന്നാണ് പീപ്പിൾസ് പൾസിന്റെ പ്രവചനം. കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ആരും പ്രവചിക്കുന്നില്ല.

ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആകെ 58 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനത്തിലുണ്ടായ കുറവ് പോലും ആംആദ്മി പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റുകളും നേടിയാണ്‌ എ.എ.പി അധികാരം നിലനിര്‍ത്തിയത്.

മറ്റു പ്രധാനപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ:

റിപ്പബ്ലിക് ടിവി

  • എഎപി 48-61
  • ബിജെപി 9-21
  • കോണ്‍ഗ്രസ് 0-1

സുദര്‍ശന്‍ ന്യൂസ്

  • എഎപി 40-45
  • ബിജെപി 24-28
  • കോണ്‍ഗ്രസ് 2-3

ഇന്ത്യ ന്യൂസ്

  • എഎപി  53-57
  • ബിജെപി  11-17
  • കോണ്‍ഗ്രസ് 0-2

ടിവി9 ഭാരത് വര്‍ഷ്-സിസെറെ

  • എഎപി 54
  • ബിജപി 15
  • കോണ്‍ഗ്രസ് 1

ന്യൂസ് എക്സ്

  • എഎപി 53-57
  • ബിജെപി 11-17
  • കോണ്‍ഗ്രസ് 0-2

ഇന്ത്യ ടിവി

  • എഎപി 44
  • ബിജെപി 26
  • കോണ്‍ഗ്രസ് 0

 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More