LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം എവൈലബ്ള്‍ പൊളിറ്റ് ബ്യുറോ പഴങ്കഥയാകും, പിബിയില്‍ 'ബിഗ്‌ ബ്ലു ബട്ടണ്‍' എവൈലബ്ള്‍

ഡല്‍ഹി: സംഘടനാ സംവിധാനം ചലിപ്പിക്കാന്‍ എങ്ങനെ പരസ്പരം ബന്ധപ്പെടുമെന്ന രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മറ്റ് വിവിധ സംഘടനകളുടെയും ആശയക്കുഴപ്പത്തിന് സ്വന്തം സംവിധാനമൊരുക്കി മറുപടി പറയുകയാണ്‌ സിപിഎം. പാര്‍ട്ടി കമ്മിറ്റികളില്‍ അംഗങ്ങള്‍ നേരിട്ട് ഒത്തുകൂടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക എന്ന സാമ്പ്രദായിക യോഗ നടപടികള്‍ ഓണ്‍ലൈന്‍ കാലത്ത് അപ്രസക്തമാകുകയാണ്. ലോക്ക് ഡൌണ്‍ കാലത്തെ പരിമിതികള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് പുതിയ സാദ്ധ്യതകള്‍ തുറക്കുകയാണ്. 

രാജ്യത്ത് ആദ്യമായാണ് സ്വന്തമായി ഒരുക്കിയ ആപ് വഴി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത സമിതി യോഗം ചേരുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇതിനുള്ള സ്വതന്ത്ര സംവിധാനമായ 'ബിഗ്‌ ബ്ലു ബട്ടണ്‍' രൂപകല്പന ചെയ്തത്. ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യുറോ യോഗത്തില്‍ പിബിയിലെ 17 അംഗങ്ങളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ തിരുവനന്തപുരത്തും ത്രിപുര നേതാക്കള്‍ അഗര്‍ത്തലയിലും ബംഗാള്‍ നേതാക്കള്‍ കോല്‍ക്കൊത്തയിലുമിരുന്നാണ് പങ്കെടുത്തത്. ഇന്ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍  പിബി തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി അറിയിക്കുന്നതും ഓണ്‍ലൈനില്‍ തന്നെയാണ്.

'ബിഗ്‌ ബ്ലു ബട്ടണ്‍' എന്ന പുതിയ ഈ സംവിധാനം വഴി അടുത്ത കേന്ദ്ര കമ്മിറ്റിയും തുടര്‍ന്ന് മറ്റ് ഘടകങ്ങളിലെ യോഗങ്ങളും നടത്താന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണ് സിപിഎം.  നിരന്തരം  യോഗങ്ങളില്‍ നിന്ന് യോഗങ്ങളിലേക്ക് പോകുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് യാത്രകള്‍ കുറയ്ക്കാനും അതുവഴി മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഉള്ളവരെ വെച്ച് യോഗം ചേരുന്ന അവൈലബ്ള്‍ പൊളിറ്റ് ബ്യുറോ എന്ന വാക്കുപോലും മാധ്യമങ്ങളും പാര്‍ട്ടിയും മറന്നുപോകാനും സാദ്ധ്യതയുണ്ട്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More