ഡല്‍ഹി: കൊവിഡ് കാല സഹായമായി അമേരിക്ക ഇന്ത്യക്ക് 100 വേന്റിലേറ്റര്‍ എത്തിക്കും.ആദ്യഘട്ടം എന്ന നിലയിലാണ് ഇതെന്ന് വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. വേന്റിലേറ്റര്‍ നല്കി, കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് വെന്റിലേറ്റര്‍ ആദ്യ ബാച്ച് എത്തുന്നത്.
ഇത് സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയതായി വൈറ്റ്ഹൌസ് വൃത്തങ്ങള്‍ പറഞ്ഞു.