LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ ഹൃദയഭേദകമെന്ന് ഹൈക്കോടതി

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതു കാരണം വിദ്യാർഥിനി ആത്മത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി. ടെലിവിഷനോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്താണ് മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക തീ കൊളുത്തി മരിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രീബുദ്ധ സെൻട്രൽ സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ പരാമർശം.

കൂടാതെ, ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്വകാര്യ സ്കൂളിന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ശ്രീബുദ്ധ സെൻട്രൽ സ്കൂൾ വാർഷിക ഫീസിനൊപ്പം ഓൺലൈൻ ക്ലാസിനുകൂടി ഫീസ് ആവശ്യപ്പെട്ടതിനെതിരെ  എസ് ശ്രീലക്ഷ്‌മി, ധൻവിൻ എം പിള്ള എന്നീ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. പൊതുതാൽപര്യം ഏറെയുള്ള ‌ വിഷയമായിതനാൽ  ഡിവിഷനൽ ബഞ്ചിന്റെ പരിഗണനക്കു വരുന്നതിനായി  ഹർജി ചീഫ്‌ ജസ്‌റ്റീസിന്‌   കൈമാറുകയും ചെയ്‌തു. 

Contact the author

News Desk