LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പലിശ എഴുതിത്തള്ളാനാവില്ലെന്ന് ആർബിഐ

ആറുമാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശകൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കരുതെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും നിക്ഷേപകരെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ആർബിഐ അറിയിച്ചു. 

മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നാണ് ആർബിഐ-യുടെ നിലപാട്. വായ്പാ തിരിച്ചടവിനുള്ള സാവകാശം എന്നാണ് മൊറട്ടോറിയം കൊണ്ട് അർത്ഥമാക്കുന്നത്. പ്രഖ്യാപിക്കുന്ന കാലയളവിൽ വായ്പകളുടെ ഇഎംഐ തിരിച്ചടയ്‌ക്കേണ്ട ഇത് ‘ഇഎംഐ ഹോളിഡേ’ എന്നും അറിയപ്പെടുന്നു.

നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും, പലിശ ഒഴിവാക്കിയാൽ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നും ആര്‍ബിഐ പറയുന്നു. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെയുള്ള വായ്പ ഗഡുഅടയ്ക്കുന്നതിനാണ് ആര്‍ബിഐ ആദ്യഘട്ടത്തില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്.

Contact the author

News Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More