LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണ്‍ലൈന്‍ പഠനം: ദളിത്‌ ആദിവസി വിഭാഗങ്ങള്‍ക്കായ് മുന്നൊരുക്കം വേണം - മുഖ്യമന്ത്രിക്ക് നിവേദനം

സംസ്ഥാനത്ത് ഇപ്പോള്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ദളിത് - ആദിവാസി വിഭാഗങ്ങളുടെ സമ്പത്തിക യാഥാര്‍ത്ഥൃങ്ങളെ വേണ്ട രീതില്‍ പരിഗണിക്കാത്തതാണെന്ന് ദളിത്‌ ആദിവാസി സമുദായ നേതാക്കള്‍.  ഇത് സംബന്ധിച്ച് സര്‍വേ നടത്തി, ഈ വിഭാഗങ്ങളെക്കൂടി ഉള്‍ച്ചേര്‍ക്കുന്ന വിധത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട്  ദലിത് ആക്ടിവിസ്റ്റുകളും  വിദ്യാഭ്യാസ പ്രവർത്തകരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നു. നിവേദനത്തിന്റെ പൂര്‍ണ്ണ രൂപ: 

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയ്ക്ക് കേരളത്തിലെ ദലിത് സമുദായ നേതാക്കന്മാരും ആക്ടിവിസ്റ്റുകളും, വിദ്യാഭ്യാസ പ്രവർത്തകരും  സമർപ്പിക്കുന്ന  നിവേദനം.

സർ, 

കോവിഡ്-19 ൻ്റെ സന്ദർഭത്തിൽ കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്ന ഓൺലൈൻ പഠനം ഉൾപെടെയുള്ള മാറ്റങ്ങളിൽ ഞങ്ങൾക്കുള്ള ആശങ്കകൾ അറിയിയ്ക്കുന്നതിനും ദലിത്-ആദിവാസി പക്ഷത്തുനിന്നു കൊണ്ടുള്ള ഗൗരവപ്പെട്ടതും അടിയന്തിര പ്രാധാന്യമുള്ളതെന്നു തോന്നുന്നതുമായ ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിനുമാണ് ഈ നിവേദനം:

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പരിരക്ഷയിൽ ഉൾപ്പെടുന്നതാണ് ദലിത് - ആദിവാസികളുടെ വിദ്യാഭ്യാസ അവകാശം. ആ രംഗത്തുവരുത്തുന്ന മാറ്റങ്ങൾ അവരെ കൂടി പരിഗണിയ്ക്കുന്നതാവേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കരണം ദലിത്-ആദിവാസി - അതീവ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ അനുഭവങ്ങളെ വേണ്ടത്ര പരിഗണനയിലെടുത്തിട്ടില്ല എന്ന് ഞങ്ങൾക്ക് അഭിപ്രായം ഉണ്ട്. സവർണ മേധാവിത്തം നൂറ്റാണ്ടുകളായി അറിവിൻ്റെ മണ്ഡലത്തിൽ നിന്നും ഒഴിവാക്കി മാറ്റി നിർത്തിയ ജനവിഭാഗങ്ങൾ എന്ന നിലയിൽ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത എത്രമാത്രം പ്രധാനമാണെന്ന് അറിയാമെല്ലോ. അടുത്ത ദിവസങ്ങളിലൊന്നിലാണ് ഒരു ദലിത് വിദ്യാർഥിനിയുടെ ആത്മഹത്യ ഉണ്ടായതെന്നത് ഈ വിഷയം എത്രമാത്രം ഗൗരവമുള്ളതാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു.കഴിഞ്ഞ ചില ആഴ്ചകളിലായി ദലിത്-ആദിവാസി സമുദായ പ്രവർത്തകരും ചിന്തകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത ഒരു ഓൺലൈൻ സംവാദം (പി.ആർ.ഡി.എസ്.ഫ്രണ്ട്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്) ഇതു സംബന്ധിച്ച് വിശദമായി അന്വേഷണവു പ0നവും നടത്തിയിരുന്നു. "ദലിത്-ആദിവാസി ജീവിതം - കോ വിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ" ,"കോവിഡാനാന്തരകാലത്തെ  ദളിത്‌ -ആദിവാസി   വിദ്യാഭ്യാസം " എന്നിങ്ങനെ രണ്ടു സെഷനുകളിലായി നടന്ന സംവാദത്തിൽ ഉയർന്നു വന്ന ആശയങ്ങളുടെ വെളിച്ചത്തിൽ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ ബഹു.മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയിലും പരിഗണനയിലും കൊണ്ടുവരുന്നതിനാണ് ഈ നിവേദനത്തിലൂടെ ആ ഗ്രഹിയ്ക്കുന്നത്:

1 )ദലിത്-ആദിവാസി അതീവ പിന്നോക്ക ജനവിഭാഗങ്ങൾക്കിടയിൽ ഈ  ഓൺ ലൈൻ വിദ്യാഭ്യാസ രീതി നടപ്പാക്കുമ്പോൾ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ വേണ്ട വിധം നടപ്പാക്കപ്പെട്ടില്ല എന്നാണ്  മനസിലാക്കുന്നത് . . ആയതിനാൽ ഇപ്പോഴത്തെ ഈ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്ക്കാലികമായി നിർത്തിവെച്ച് എല്ലാവർക്കും ഈ വിദ്യാഭ്യാസ പദ്ധതി ലഭ്യമാക്കുന്നതിനുള്ള ഭൗതീകാന്തരീക്ഷം അതിവേഗം സംജാതമാക്കാനുള്ള സർവ്വേയും അതെ തുടർന്നുള്ള  നടപടികളും സ്വീകരിക്കണം.

 2 ) ദലിത് - ആദിവാസി മേഖലകളിൽ ടി.വി.യോ ലാപ് ടോപ്പോ സെൽ ഫോണുകളോ ഇല്ലാത്ത ധാരാളം വീടുകൾ ഉണ്ട്എന്നത്  എല്ലാവര്ക്കും  ബോധ്യപ്പെടുന്ന  വസ്തുതയാണ് ..ഇക്കാര്യത്തിൽ വാർഡു തലത്തിൽ സർവ്വേ നടത്തി ഇവയൊന്നും ഇല്ലാത്തവർക്ക് ടി വിയോ ലാപ് ടോപോ സെൽഫോണോ സൗജനാമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണം.

 3)ഓൺലൈൻ സൗകര്യമില്ലാത്ത  ആദിവാസി ഊരുകളിലെയും  ദളിത്  കോളനികളിലെയും വിദ്യാർഥികൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തുക. ഊരുകളെയും  ദലിതുകോളനി കളെയും ഡിജിറ്റലൈസ് ചെയ്തു കൊണ്ട് ഓൺ ലൈൻ വിദ്യാഭ്യസം ജനകീയവും ശക്തവുമാക്കുക

 4) ഇന്റർനെറ്റ് സൗകര്യമില്ലാത്ത ആദിവാസി ഊരുകൾക്കും  ദളിത് കോളനികൾക്കും  സമീപമായി ഡിജിറ്റൽ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുക അവിടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ നടത്തുക.

5.) ഡിജിറ്റൽ പഠനകേന്ദ്രങ്ങൾക്ക് ആദിവാസി -ദളിത് സമുദായ പ്രതിനിധികൾ , വാർഡുമെമ്പറന്മാർ ആദിവാസികൾക്കിടയിലെ അഭ്യസ്തവിദ്യർ, ആരോഗ്യ പ്രവർത്തകർ. പോലീസ് ഉദ്യോഗസ്ഥർ എന്നിവരെക്കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പിന്തുണ സംവിധാനം ഏർപ്പെടുത്തുക.ഈ പഠനകേന്ദ്രങ്ങൾക്കുള്ള  ചുമതല  അധ്യാപകർക്ക് ആയിരിക്കേണ്ടതാണ് . കുട്ടികൾക്ക് പഠനകേന്ദ്രത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യങ്ങളും ഭക്ഷണവും ലഭ്യമാക്കുക. 

6. ) സ്റ്റൈ പെൻറും ലെംപ് സംഗ്രാൻറും കാലാനുസൃതമായി വർദ്ധിപ്പിക്കുക.ഉടൻ വിതരണം ചെയ്യുക. 

7 ) ദലിത് -ആദിവാസി  ഓൺലൈൻ വിദ്യഭ്യാസ പഠന പുരോഗതി നിരീക്ഷിക്കുന്നതിന്   വിദ്യാഭ്യാസ  വകുപ്പിന്റെ  ഇടപെടലിനോടൊപ്പം  ഒരു  ജനീകീയ പരിശോധനാ സമിതിയെ  സംസ്ഥാന തലം മുതൽ പ്രാദേശിക തലംവരെ നിയോഗിക്കുക  .ഈ സമിതിയിൽ  പ്രതിനിധികളെ നിർബന്ധമായും ഉൾപ്പെടുത്തണം.

8 ) വിദ്യാഭ്യസ മേഖലയിലെ  പരിഷ്‌ക്കാരങ്ങൾ വരുത്തുന്നതിന് മുമ്പ്  മുമ്പ്  ആദിവാസി  ദലിത്  സമുദായ  സംഘടനാ നേതാക്കളുമായും   ഈ മേഖലയിൽ നിന്നുള്ള  വിദ്യാഭ്യസ വിചക്ഷണരുമായും     സർക്കാർ ചർച്ച  നടത്തേണ്ടതാണ് 

9 )ഓൺ ലൈൻ  വിദ്യാഭ്യസ  രീതിനടപ്പിൽ വരുത്തി ഒരു മാസത്തിനുള്ളിൽ പദ്ധതി സംബന്ധിച്ച്  സമഗ്രമായ വിലയിരുത്തൽ  നടത്തിയതിനു  ശേഷം മാത്രമേ  പദ്ധതിതുടരാവൂ   

10 )  ആദിവാസി-ദലിത് -  അതീവ  പിന്നാക്ക  മേഖലയിലെ ഓൺ ലൈൻ  വിദ്യാഭാസം   സംബന്ധിച്ചു  സമഗ്രമായ  പഠനം നടത്തി  റിപ്പോർട്ട്  പൊതുജനങ്ങളുടെ അറിവിൽ  കൊണ്ടുവരണം 

മേൽ സൂചിപ്പിച്ച വസ്തുതകൾ പരിഗണനയിലെടുത്തു കൊണ്ടുള്ള നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

എന്ന്,

സണ്ണി എം കപിക്കാട്, കെ. അംബുജാക്ഷൻ, കെ.കെ സുരേഷ്, ഡോ. രേഖാരാജ്, ലീല സന്തോഷ്,  ഡോ. നാരായണൻ എം ശങ്കരൻ,  രാമചന്ദ്രൻ മുല്ലശ്ശേരി,   അഡ്വ. വി . ആർ  രാജു,  അഡ്വ. സജി കെ ചേരമൻ,  അഡ്വ. പി. കെ ശാന്തമ്മ,  വി. ബി  അജയ് കുമാർ,  മൃദുലാ ദേവി .എസ്, മായാ പ്രമോദ്, വിനീത വിജയൻ,  ദിനു വെയിൽ,   ഒ. പി രവീന്ദ്രൻ, ഷിബി പീറ്റർ,  ഡോ. അമൽ ദേവ്, കെ റ്റി  രാജേന്ദ്രൻ, വി. വി സ്വാമി,  ശശി ജനകല,  ടി. കെ മോഹൻദാസ്,  രഘു ഇരവിപേരൂർ,  ഷൈൻകുമാർ പി.കെ

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More