LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'മലപ്പുറം എന്ത് ചെയ്തു...? എനിക്കറിയണം': അജു വര്‍ഗീസ്‌

പൈനാപ്പിള്‍ പടക്കം കഴിച്ച ആന മരണപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ മുന്‍ നിര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസ്‌. ആന ചരിഞ്ഞത് പാലക്കാട്ട് ആണെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന സന്ദീപിന്‍റെ പ്രതികരണമാണ് അജുവിനെ ചൊടിപ്പിച്ചത്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു ചോദിക്കുന്നു.

അജുവിന്റെ കുറിപ്പ്:

ഫ്രഷ്... ഫ്രഷ്  

എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം...

പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ടീയം ഇല്ലാ... Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ... മണ്ടൻ മാത്രം

മലപ്പുറം എന്ത് ചെയ്തു...? എനിക്കറിയണം

ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് പഞ്ചായത്തിലാണ് സംഭവം നടന്നതെന്ന് അവതാരകന്‍ വ്യക്തമാക്കിയിട്ടും താന്‍‌ നല്‍കിയ ശുദ്ധ നുണയായ 'മലപ്പുറം' എന്ന ഹാഷ് ടാഗ് തിരുത്തില്ലെന്നാണ് സന്ദീപ് പറഞ്ഞത്.

പൈനാപ്പിള്‍ പടക്കം കഴിച്ച് ആന മരണപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ മുന്‍ നിര്‍ത്തി നിരവധി സംഘപരിവാര്‍ വര്‍ഗ്ഗീയവാദികള്‍ വര്‍ഗ്ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. പാലക്കാട് എന്നതിനെ മലപ്പുറമാക്കി വാര്‍ത്ത നല്‍കിയ എന്‍.ഡി.ടി.വി മണിക്കൂറുകള്‍ക്ക് ശേഷമെങ്കിലും സത്യം തിരിച്ചറിഞ്ഞെങ്കിലും സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള സംഘ പരിവാര്‍ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ തുടരുകയാണ്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More