LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കുടകളിലൂടെ ശാരീരിക അകലം': കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

കൊവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീരിക അകലം ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'കുടകളിലൂടെ സാമൂഹിക അകലം' ക്യാമ്പയിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. സര്‍ക്കാരിന്റെ 'ബ്രേക്ക് ദി ചെയിന്‍' ക്യാമ്പയിനിന്റെ ഭാഗമായാണ് കുടുംബശ്രീ മുഖേന 'കുടകളിലൂടെ ശാരീരിക അകലം' സംഘടിപ്പിക്കുന്നത്. പൊതുയിടങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നത്  ഉറപ്പാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം കുട ചൂടുക എന്നതാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. 

സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന മഴക്കാലത്തെ കൂടി മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.  'ശാരീരിക അകലം, സാമൂഹ്യ ഒരുമ' എന്ന ആശയം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ എല്ലാ വീടുകളിലും എത്തിക്കുകയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തിയും കുട ചൂടുക വഴി സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കഴിയും.  കുടകളുടെ ഉപയോഗം സാര്‍വ്വത്രികമാകുന്നതോടെ കുടുംബശ്രീ കുട നിര്‍മ്മാണ യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് വിപണിയും വരുമാനവും ഉറപ്പുവരുത്താനും സാധിക്കും.

Contact the author

Local Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More