LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

പുതിയ കൊറോണ വൈറസിനെ കുറിച്ചുള്ള ‘ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും’ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. ‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വൈറസിനെ തുരത്താന്‍ അഹോരാത്രം പോരാടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം ചോര്‍ത്തുകയാണെന്ന്’ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോകത്താകെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 805 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണപ്പെട്ടത്. ‘കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയല്ലാതെ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും കഴിയില്ലെന്ന്’ ഡോ. ടെഡ്രോസ് പറഞ്ഞു. രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനു പകരം ഞങ്ങളിവിടെ ട്രോളുകള്‍ക്കും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കൊറോണയെ കുറിച്ച് ഓണ്‍ലൈനിലൂടെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ വൈറസുകള്‍ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

വൈറസിനെക്കുറിച്ച് ആഗോളതലത്തിൽ നിരവധി തെറ്റായ സിദ്ധാന്തങ്ങൾ ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസികളോ ഫാർമസ്യൂട്ടിക്കൽ കമ്പനികളോ ആണ് വൈറസ് വ്യാപനത്തിന് പിന്നിലെന്നാണ് ഒരു സിദ്ധാന്തം. റഷ്യയുടെ ചാനൽ വൺ ചാനല്‍ അതു സംബന്ധിച്ച് പ്രൈം ടൈം ചര്‍ച്ചവരെ നടത്തി. ബ്രിട്ടീഷ്, യുഎസ് ടാബ്ലോയിഡ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗൂഢാലോചന സിദ്ധാന്തം പറയുന്നത് വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും, ചൈനക്കാര്‍ ധാരാളമായി വവ്വാല്‍ സൂപ്പ് കുടിക്കുന്നതാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത് എന്നുമാണ്. പാമ്പുകളില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന മറ്റൊരു സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.


Contact the author

International Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More