LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കഠിനംകുളം പീഡനകേസ്; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍നിന്നു ഡിസ്ചാർജ് ചെയ്ത അവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പോലിസ് പറയുന്നത്. അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. പ്രതികൾ മദ്യം നൽകി അവശയാക്കിയെന്നും കൂടുതലൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും യുവതി നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു.

യുവതിയെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്കു മാറ്റി. യുവതിയുടെ ഭര്‍ത്താവ്, സുഹൃത്തുക്കളായ രാജന്‍, മന്‍സൂര്‍, അക്ബര്‍, അര്‍ഷാദ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. മറ്റൊരു പ്രതി നൗഫലിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More