LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

1,67,355 കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി

സംസ്ഥാനത്തുനിന്ന് ഇതുവരെ 1,67,355 കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരവധി കുടിയേറ്റ തൊഴിലാളികൾ ഇവിടെത്തന്നെ കഴിയുന്നുണ്ട്. ജോലികൾ തുടങ്ങിയ സ്ഥിതിക്ക് അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തുടരണം. കൂട്ടമായി താമസിക്കുകയാണ് അവർ. ജോലിസ്ഥലത്ത് അവരെ കൊണ്ടുപോകുന്നതിന് പ്രോട്ടോകോൾ ഉണ്ടാക്കും. കരാറുകാരാണ് യാത്രയിലും മറ്റും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പിക്കേണ്ടത്.

ചില റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ വീട്ടിലേക്ക് പോകുന്നതിന് സൗകര്യം ലഭിക്കുന്നില്ല എന്ന പരാതിയിൽ ഇടപെടാൻ ജില്ലാ കലക്ടർമാർക്ക് ചുമതല നൽകി. അതിന് പ്രത്യേകമായി പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കും. ബസുകളും ഇതര വാഹനങ്ങളും വേണ്ടിവന്നാൽ ഏർപ്പെടുത്താനും അനുവാദം നൽകി.

കോവിഡിനു പുറമെ മറ്റു രോഗങ്ങൾ, പ്രത്യേകിച്ച് മഴക്കാലത്ത് വരുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി ഇതിൽ ഭാഗഭാക്കാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി.  ടെലി മെഡിസിൻ സൗകര്യം വ്യാപകമാക്കും. കോവിഡ്-കോവിഡിതര രോഗങ്ങളെ വേർതിരിച്ചു കണ്ടുള്ള ചികിത്സാസംവിധാനമാണ് ഒരുക്കുന്നത്.

രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി പറയുന്ന ചില സ്ഥലങ്ങളിൽ ചിതമായ അണുമുക്ത നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിലൊന്ന് തലശ്ശേരി മത്സ്യമാർക്കറ്റാണ്. രോഗം സ്ഥിരീകരിച്ചവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലരുടെ കാര്യം നേരത്തേ പൊതുചർച്ചയിൽ വന്നിരുന്നു. അത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കും. അവർ എവിടെയൊക്കെ പോയി എന്ന് അറിയാൻ അന്വേഷണം നടത്തും. 

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More