LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച ഇന്ന്

ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കേ ഇന്ത്യയും ചൈനയും തമ്മില്‍ ഇന്ന് സൈനിക തല ചര്‍ച്ച നടത്തും. ഷുഷുല്‍ – മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തുക. നേരത്തെ, ഇന്ത്യന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറിയും ചൈനയുടെ വിദേശകാര്യ ഡയറക്ടര്‍ ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ന് രാവിലെ ഉന്നതതല ചർച്ച നടത്താന്‍ ധാരണയായിരുന്നു. ഇന്ത്യയെ 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിക്കും. ചൈനീസ് ടീമിനെ ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡറും നയിക്കും.

പ്രാദേശിക സൈനിക മേധാവികളുടെ നേതൃത്വത്തില്‍ പലകുറി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ലഡാക്കില്‍ ഇപ്പോഴും സംഘര്‍ഷ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വഷളാക്കാതെ നോക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

പ്രശ്നപരിഹാരത്തിനായി ശക്തമായ ശ്രമങ്ങൾ നടക്കുന്നതിനിടെതന്നെ അതിർത്തിയിലേക്ക് ഇരു രാജ്യങ്ങളും കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ചിരുന്നു. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയ്യാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ നടത്തുന്നത്. 25 വർഷത്തോളമായി ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട്. 

Contact the author

News Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More