LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാറ്റും മഴയും കനക്കും, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തുടര്‍ ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇത്തവണ സമയത്തെത്തിയ മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ രേഖപ്പെടുത്തിയ മഴയുടെ ലഭ്യത കൂടുതലാണ്. ഇത്രയും ദിവസത്തിനകം ലഭിക്കേണ്ട മഴയുടെ തോത് 9 സെന്റി മീറ്ററാണ്. എന്നാല്‍ ഈ ദിവസങ്ങള്‍ക്കകം സംസ്ഥാനത്ത് ഇതുവരെ 14 സെന്റി മീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു. മദ്ധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ അളവില്‍ മഴ ലഭിച്ചത്. അതായത് സംസ്ഥനത്ത് 60 ശതമാനം കൂടുതല്‍ മഴ ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

തുടര്‍ ദിവസങ്ങളിലും ശക്തമായ മഴ പ്രവചിച്ചതിനാല്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More