LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19: ബ്രസീലില്‍ നിരക്കുകളില്‍ വലിയ കുറവ്

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 679 പേരാണ് മരണപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 2,265 പേരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച 1471 ഉം വ്യാഴാഴ്ച 1259 ഉം ബുധനാഴ്ച  1,263 പേരുമാണ്  മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്. എന്നാല്‍ ഇന്നത്തെ നിരക്ക് കുറഞ്ഞതായാണ് കാണുന്നത്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് പുതിയ മരണസംഖ്യ ഏറെ വൈകി ബ്രസീല്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

പ്രതിദിനം ആയിരത്തി ഇരുനൂറിനു മുകളിലും താഴെയുമായാണ് മരണനിരക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 37,991ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായാണ് ബ്രസീല്‍ നില്‍ക്കുന്നത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18,925 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7.10,887 ആയി.

അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍  കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്.കൊവിഡ്‌ -19 ബാധിച്ച്‌  3,25,602 പേര്‍ ഇപ്പോള്‍ രാജ്യത്താകെ ചികിത്സയില്‍ കഴിയുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More