LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശബരിമല: വിശാലബെഞ്ചിന് സാധുതയുണ്ട് ; പരിഗണനാ വിഷയങ്ങള്‍ 7, തുടര്‍ച്ചയായ വാദം 17 മുതല്‍

Supreme Court of India

ശബരിമല വാദം കേള്‍ക്കാനുള്ള വിശാല ബെഞ്ചിന്‍റെ  നിയമ സാധുത സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് എസ്‌.എ. ബോബ്ഡേ അധ്യക്ഷനായ ബഞ്ചാണ് വിശാല ബെഞ്ചിന്‍റെ  നിയമ സാധുത സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്‌.നരിമാന്‍റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവിട്ടത്. ഇതുപ്രകാരം ഈ മാസം 17 മുതല്‍,  നേരത്തെ ധാരണയിലെത്തിയതനുസരിച്ച് ഭരണഘടനാ വിഷയങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. ശബരിമല വിധി സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇതിനുശേഷം മാത്രമേ പരിഗണനക്ക്‌ വരൂ.

ഭരണഘടനാ വിഷയങ്ങളിന്മേല്‍ ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന തുടര്‍ച്ചയായ വാദത്തില്‍ 9 അംഗ വിശാല ബെഞ്ച്‌ വാദം കേള്‍ക്കും. പ്രധാനമായും 7 ഭരണഘടനാ വിഷയങ്ങളാണ് പരിഗണനക്ക് വരിക.10 ദിവസത്തിനകം വാദം പൂര്‍ത്തിയാക്കാനാണ് ചീഫ് ജസ്റ്റിസിന്‍റെ  നിര്‍ദ്ദേശം.

  1. ഭരണഘടന അനുസരിച്ച് മതസ്വാതന്ത്ര്യം എത്രത്തോളമാകാം. അതിന് പരിധി നിശ്ചയിക്കാന്‍ കഴിയുമോ?
  2. ഭരണഘടനയിലെ അനുഛേദം 25-ലെ ധാര്‍മ്മികതയുടെ നിര്‍വ്വചനം എങ്ങനെയായിരിക്കണം?
  3. പൊതു മൌലികാവകാശങ്ങളും മതവിശ്വാസവുമായി ബന്ധപ്പെട്ട മൌലികാവകാശങ്ങളും തമ്മിലുള്ള ബന്ധം?
  4. മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം?
  5. മതവിശ്വാസവുമായി ബന്ധപ്പെട്ടു പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കുന്നത് ശരിയാണോ?
  6. മതവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ ഭരണഘടനയിലെ മൌലികാവകാശങ്ങള്‍ക്ക് വിധേയമാണോ?
  7. ഹിന്ദു വിഭാഗങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?

മുകളില്‍ അക്കമിട്ട് സൂചിപ്പിച്ച ഭാരണഘടനാ വിഷയങ്ങള്‍ തീര്‍പ്പാക്കുന്നതോടെ ശബരിമലയടക്കം വിശ്വാസവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ ഇത്തരം ഹര്‍ജികളില്‍ പിന്നീട് വാദം കേള്‍ക്കുകയൊ വാദം കൂടാതെ തീര്‍പ്പാക്കുകയോ ചെയ്യും.

മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശം, മിശ്ര വിവാഹിതരായ പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശം, ദാവൂദി ബോറാ സ്ത്രീകളുടെ ചേലാകര്‍മ്മം തുടങ്ങിയ വിഷയങ്ങളില്‍ ലഭിച്ച ഹര്‍ജികളാണ് ഭരണാഘടനാ പരിഗണന വിഷയങ്ങളിലെ വാദം കേള്‍ക്കലിനുശേഷം സുപ്രീം കോടതി പരിഗണിക്കുക .

അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌, വിശാല ബെഞ്ചിനുവിട്ട വിഷയങ്ങള്‍ അതിവിശാലമാണ്. പൌരാവകാശം, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ വിശാലബെഞ്ചിനു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരവിഷയങ്ങളില്‍ ആദ്യം തീരുമാനമെടുക്കേണ്ടതുണ്ടെന്ന്  ചീഫ് ജസ്റ്റിസ് എസ്‌.എ.ബോബ്ഡേ നേരത്തെ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More