അഞ്ചല്‍ ഉത്രവധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. പ്രഥമവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സിഐ വീഴ്ച വരുത്തിയതായി എസ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണം നടന്ന ദിവസം തന്നെ സംശയമുണ്ടെന്ന് ഉത്രയുടെ സഹോദരന് മൊഴി നല്‍കിയിരുന്നുവെങ്കിലും സിഐ സുധീര്‍ അത് ഗൌരവത്തോടെ പരിഗണിച്ചില്ല എന്നായിരുന്നു ആരോപണം. അത് ശേരിവെയ്ക്കുന്ന തരത്തില്‍ തെളിവ് ശേഖരണത്തില്‍ സിഐ സുധീര്‍ വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയത്.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സിഐ മൃതദേഹം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ പരാതി നല്കിയപ്പോള് ആ പരാതി വിശദമായി പഠിക്കാന്‍ അടക്കം മടികാണിച്ചുവെന്ന ഗുരുതരമായ വീഴ്ച സിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായാണ് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.