LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍; എതിർപ്പുമായി സിപിഐ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ ക്ഷിയായ സിപിഐ രംഗത്ത്. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയുടെ എതിർപ്പു നിലനിൽക്കെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നല്‍കിയത്. എന്നാല്‍, പദ്ധതിയുമായി  മുന്നോട്ട്  പോകണമെങ്കിൽ പാരിസ്ഥിതിക അനുമതി അടക്കം വീണ്ടും ലഭിക്കണം. പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി 41 വർഷങ്ങൾക്കുശേഷം പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

പദ്ധതി പരിസ്ഥിതിക്ക് വിനാശകരമെന്നാണ് വിമര്‍ശനം. പലതവണ ഉപേക്ഷിച്ച പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അധികാരമേറ്റ കാലം മുതല്‍തന്നെ പദ്ധതിക്ക് അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു വരുന്നത്. പദ്ധതി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമോ എന്ന കാര്യത്തിലാണ് ചിലര്‍ ആശങ്കയെന്നും, എന്നാല്‍, വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിന് പദ്ധതി തടസ്സമാകില്ലെന്നാണ് കരുതുന്നതെന്നും' പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി തുടക്കം മുതല്‍ മുന്നിലുള്ള സംഘടനയാണ് സിപിഐ.

അതിരപ്പിള്ളി പദ്ധതി പരിസ്ഥിതി സൌഹൃദ പദ്ധതിയല്ലെന്ന് മാധവ് ഗാഡ്ഗില്‍ സമിതി വ്യതമാക്കിയിരുന്നു.  പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമെന്ന നിലയില്‍ പദ്ധതി പ്രദേശം അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതുണ്ടന്ന‌ും ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തതാണ്. അതിനാല്‍ അതിരപ്പിള്ളി പദ്ധതിക്ക് അന‌ുമതി നല്‍കണ്ടന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടേശന് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതിരപ്പിള്ളിയടക്കം കേരളത്തിലെ 19 പ്രദേശങ്ങളെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന‌ും റിപ്പോര്‍ട്ടില്‍ പറയ‌ുന്ന‌ു. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി ഇക്കോളജി അതോറിറ്റി രൂപികരിക്കണമെന്ന‌ും ഇവിടങ്ങളില്‍ പ്ലാസ്റ്റിക്, കീടനാശിനി മുതലായവ ഉപയോഗിക്കര‌ുതെന്ന‌ും സമിതി ശുപാര്‍ശ ചെയ്യുന്ന‌ുണ്ട്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോര്‍ട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് ഇടതുപക്ഷ യുവജന സംഘടനയായ എ.ഐ.വൈ.എഫ് പറയുന്നു. അതുകൊണ്ടുതന്നെ പദ്ധതി എല്‍.ഡി.എഫ് നയത്തിനും എതിരാണെന്നാണ് അവരുടെ വാദം.

Contact the author

Environment Desk

Recent Posts

Web Desk 11 months ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 11 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 11 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 11 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More