LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടിമാലിയില്‍ നിന്ന് 185 അതിഥി തൊഴിലാളികള്‍ മടങ്ങി

തിരുവനന്തപുരം:  അടിമാലിയില്‍ നിന്ന്185 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. അടിമാലി  ഗ്രാമപഞ്ചായത്തില്‍ നിന്നും നാലു കെ.എസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് യാത്രാവേളയില്‍ കഴിക്കാനുള്ള ഭക്ഷ്യ സാധനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. വൈകിട് 3 :30 ഓടെയാണ് തൊഴിലാളികളുമായി ബസുകള്‍ പുറപ്പെട്ടത്. രാത്രി 10 മണിയോടെ എറണാകുളത്തുനിന്നായിരുന്നു ഇവര്‍ക്കുള്ള ട്രെയില്‍.  

ദേവികുളം താലൂക്കില്‍ നിന്ന് ആകെ  591 അതിഥി തൊഴിലാളികളാണ് ഇതുവരെ പശ്ചിമ ബംഗാളിലേക്ക് തിരികെ മടങ്ങിയത്. ആദ്യഘട്ടത്തില്‍ 256 പേരും രണ്ടാം ഘട്ടത്തില്‍ 150 പേരും മടങ്ങി. ആദ്യ രണ്ടു ഘട്ടങ്ങളിലും താലൂക്കിന്റെ വിവിധ ഇടങ്ങളിലുള്ളവരാണ് തിരികെ മടങ്ങിയതെന്നും അടിമാലിയില്‍ നിന്ന് മടങ്ങിയവര്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ തന്നെയുള്ളവരായിരുന്നെന്നും ദേവികുളം തഹസില്‍ദാര്‍ ജിജി. എം കുന്നപ്പള്ളി അറിയിച്ചു. തൊഴിലാളികളുടെ വൈദ്യ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നേരത്തെ നടത്തിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായാണ് തൊഴിലാളികള്‍ മടങ്ങിയത്.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More