LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ആംനസ്റ്റി പദ്ധതി - ഡോ. ടി.എം. തോമസ്‌ ഐസക്

തിരുവനന്തപുരം:  നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവനുവദിച്ച് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. 2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ്  ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്. ടി കൗൺസിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം കുടിശ്ശിക റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അഞ്ചു കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് കോവിഡ് പരിഗണിച്ച് നൽകിയിരുന്ന റിട്ടേൺ ഫയൽ ചെയ്യാനുള്ള ലേറ്റ് ഫീസ്, പലിശ ഇളവുകൾ 2020 സെപ്റ്റംബർ വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകിയിരുന്ന ഈ ഇളവ് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും ലഭിക്കും. വിപരീത നികുതി ഘടനയുള്ള തുണിത്തരം, പാദരക്ഷ, വളം എന്നിവയുടെ നികുതി ഉയർത്തണമെന്ന വിഷയത്തിൽ കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചതിനെ തുടർന്ന് പിന്നീട് ചർച്ച ചെയ്യാനായി മാറ്റി. 2017-18 ൽ നീക്കിയിരിപ്പ് ഐ. ജി. എസ്.ടി സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതിനു പകരം കൺസോളിഡേറ്റഡ് ഫണ്ടിൽ ചേർത്ത നടപടി തിരുത്താനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്തു. 32,000 കോടി രൂപയോളം സംസ്ഥാനങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. 17000 കോടി ഇനിയും നൽകാനുണ്ട്. മന്ത്രിമാരുടെ ഒരു സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡെവൊല്യൂഷൻ, കോമ്പൻസേഷൻ കണക്കുകൾ പരിശോധിച്ച് ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട തുക കണക്കാക്കും.

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി. എസ്. ടി നഷ്ടപരിഹാര തുക നൽകുന്നതിന് ജി. എസ്. ടി കൗൺസിൽ തുക കടമെടുക്കുന്നതും കോമ്പൻസേഷൻ സെസ് പിരിക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യാൻ ജൂലൈ പകുതിയോടെ കൗൺസിൽ വീണ്ടും ചേരും. അതിനു മുമ്പ് സംസ്ഥാനങ്ങൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൗൺസിലിനെ അറിയിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More