മാഡ്രിഡ്: കൊവിഡ്-19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്പെയ്ന്‍ രോഗത്തെ അതിജീവിക്കുന്നതില്‍ വലിയൊരു പരിധിവരെ നേട്ടം കൈവരിച്ചിരിക്കുകയാണ്. പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ സ്ഥിതിഗതികള്‍ സാധരണ നില കൈവരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 502 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സ്പെയിനിലെ ആകെ രോഗീ സംഖ്യ 2,90,289 ആയി. അതായത് സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 1000 നും 500 നും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ട്. ഇത് കൊറോണ വൈറസിനെ അതിജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിച്ചിട്ടുണ്ട് എന്നാണ് വിശകലനം. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതു സ്ഥാപനങ്ങളും വാണിജ്യ, വ്യവസായ കേന്ദ്രങ്ങളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് ഇതിനകം കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 27,136 ആയി. 617 പേര് മാത്രമാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ഉള്ളത്. നിലവില്‍ 66,195 പേര് മാത്രമാണ് ഇപ്പൊ; ചികിത്സയില്‍ ഉള്ളത്.