LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്പെയിനില്‍ 396 പുതിയ രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ മരണമില്ല

മാഡ്രിഡ്: കൊവിഡ്‌-19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ  പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്പെയ്ന്‍ രോഗത്തെ അതിജീവിക്കുന്നതില്‍ വലിയൊരു പരിധിവരെ നേട്ടം കൈവരിച്ചിരിക്കുകയാണ്.  പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ സ്ഥിതിഗതികള്‍ സാധരണ നില കൈവരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 396 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയത് 502 പേരിലാണ് ടെസ്റ്റ്‌ പോസിറ്റീവായത്. ഇതോടെ സ്പെയിനിലെ ആകെ രോഗീ സംഖ്യ 2,90,685 ആയി. അതായത് സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 500 നു താഴേക്ക്  കുറഞ്ഞിട്ടുണ്ട്. ഇത് കൊറോണ വൈറസിനെ അതിജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിച്ചിട്ടുണ്ട് എന്നാണ് വിശകലനം. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതു സ്ഥാപനങ്ങളും വാണിജ്യ, വ്യവസായ കേന്ദ്രങ്ങളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനകം സ്പെയിനില്‍  കൊവിഡ്‌-19 മൂലം പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വിവാദങ്ങളും രൂക്ഷമായി നടക്കുകയാണ്. രാജ്യത്ത് ഇതികം കൊവിഡ്‌-19 ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 27,136 ആയി. 617 പേര്‍ മാത്രമാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ഉള്ളത്. നിലവില്‍ 66,191 പേര്‍ മാത്രമാണ് ഇപ്പൊള്‍ ചികിത്സയില്‍ ഉള്ളത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More