LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരണപ്പെട്ട സംഭവത്തില്‍ ചില്ലിന്റെ ഗുണനിലവാരം പരിശോധിക്കുന്നു

പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരണപ്പെട്ട സംഭവത്തില്‍ വാതിലിനായി ഉപയോഗിച്ച ചില്ലിന്റെ ഗുണനിലവാരം പരിശോധിക്കുന്നു. മരണപ്പെട്ട ബീനയുടെ ബന്ധുക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ഗ്ലാസ് ഉപയോഗിച്ചതാണ് ബീനയുടെ മരണത്തിനിടയാക്കിയത് എന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ഇതില്‍ ശാസ്ത്രീയ പരിശോധന നടത്താനാനാണ് തീരുമാനം.

പെരുമ്പാവൂരിലെ ബാങ്ക് ബ്രാഞ്ചില്‍ ചെക്ക് നല്‍കിയ ശേഷം സ്കൂട്ടറില്‍ മറന്നുവെച്ച ചാവിയെടുക്കാന്‍ ധൃതിയില്‍ പുരത്തെക്കൊടിയ ബീന ചില്ലുവാതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ചില്ലിന്റെ പാളി വയറ്റില്‍ കുത്തിക്കയറിയാണ് യുവതി മരണപ്പെട്ടത്. ബാങ്കിലുള്ളവര്‍ ചേര്‍ന്ന് ഉടന്‍ ബീനയെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പെരുമ്പാവൂര്‍ കൂവപ്പടി ചേരാനല്ലൂര്‍ മങ്കുഴി തേലക്കാട്ട് വടക്കേ വീട്ടില്‍ ജിജു പോളിന്റെ ഭാര്യയാണ് മരണപ്പെട്ട ബീന. പെരുമ്പാവൂരിലെ ബറോഡ ബാങ്ക്‌ ശാഖയിലാണ് സംഭവം നടന്നത്.


Contact the author

Web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More