LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞനന്തനെ മഹത്വവർക്കരിച്ചെന്ന് ആരോപിച്ച് പിണറായിക്കെതിരെ വക്കീൽ നോട്ടീസ്

ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസിലെ പ്രതി മരണപ്പെട്ട പികെ കുഞ്ഞനന്തനെ മഹത്വവർക്കരിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വക്കീൽ നോട്ടീസ്. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവാണ് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് നോട്ടീസിലെ സൂചിപ്പിച്ചിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലെ അനുശോചന കുറിപ്പിൽ കുഞ്ഞനന്തരനെ മഹത്വവർക്കരിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ടിപി വധക്കേസിലെ 13 പ്രതിയായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന പികെ കുഞ്ഞനന്തൻ ഈ മാസം 11 നാണ് മരിച്ചത്. വയറ്റിലെ അണുബാധമൂലമായിരുന്നു മരണം. 

Contact the author

Web Desk