LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യ വീണ്ടും യു.എൻ രക്ഷാസമിതിയിൽ

യു.എൻ സുരക്ഷാസമിതിയിൽ  ഇന്ത്യക്ക്​ താൽകാലിക അംഗത്വം ലഭിച്ചു. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളില്‍ 184 വോട്ട്​ നേടിയാണ്​ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്​. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു. രണ്ടുവർഷത്തേക്കാണ്​ താൽക്കാലിക അംഗങ്ങളുടെ കാലാവധി. ഏഷ്യ-പസഫിക്​ വിഭാഗത്തിലാണ്​ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.  അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളും അടക്കം സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്.

സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മുഴുവൻ സമയവും ഉണ്ടാവണം എന്നു വ്യവസ്ഥയുണ്ട്. എപ്പോൾ വേണമെങ്കിലും ചർച്ചകൾ നടത്താൻ സജ്ജമാകാൻ വേണ്ടിയാണ് ഇത്.

സുരക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. ഐക്യരാഷ്ട്രസഭ സമാധാന സേനയെ വിന്യസിക്കാനുള്ള അധികാരം സുരക്ഷാ സമിതിക്കാണുള്ളത്.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More