LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹൈക്കോടതിയില്‍ ജഡ്ജും പ്രോസിക്യുട്ടറും ജീവനക്കാരും കൊവിഡ്‌ നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരി പൊലിസ്  സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥന് കൊവിഡ്‌ സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആളുകള്‍ നിരീകഷണത്തില്‍ പോകുന്നതിന്റെ ഭാഗമായാണ് ജഡ്ജും ഗവന്മെണ്ട് പ്രോസിക്യുട്ടറും  ജഡ്ജിന്‍റെ പെഴ്സണല്‍ സ്ടാഫും കോടതി ജീവനക്കാരില്‍ പെട്ടവരും ഇപ്പോള്‍ ക്വാറന്‍റിനില്‍ പോകുന്നത്. 

പോലീസുകാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഹൈക്കൊടതിയുടെ രണ്ടാം നിലയിലാണ് എത്തിയത്. അവിടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ജഡ്ജ്ന് കൈമാറുകയും ജഡ്ജ് അത് സ്ടാഫിനു കൈമാറുകയുമാണ് ഉണ്ടായത്. അതിനാല്‍ ഈ ശ്രൃംഖല ഒന്നാകെ നിരീകഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. 

 കൊവിഡ്‌ സ്ഥിരീകരിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലെ വക്കീലാപ്പീസില്‍ കയറിയതായി വ്യക്തമായതിനാല്‍ വക്കീലാപ്പീസ് താത്കാലികമായി അടച്ചു. 


Contact the author

Web Desk