LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തീവ്രവാദികൾക്ക് ആയുധങ്ങൾ എത്തിക്കുന്ന പാക് ചാരവിമാനം സൈന്യം വെടിവെച്ചിട്ടു

പാകിസ്താന്‍ ചാരവിമാനം ഇന്ത്യന്‍ അതിർത്തി സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തി. ഇന്ന് പുലര്‍ച്ചെ 5.10 ഓടെ കശ്മീര്‍ അതിര്‍ത്തിയായ കത്‌വയിലാണ് സംഭവം. ബിഎസ്എഫിന്‍റെ പതിവ് പട്രോളിംഗിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒമ്പതു തവണ വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യത്തിന് ഡ്രോണിനെ വീഴ്‍ത്താനായത്.

അമേരിക്കയില്‍ നിര്‍മ്മിച്ച എം-4 റൈഫിൾ, രണ്ട് മാസികകൾ, വെടിമരുന്ന് എന്നിവ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദികൾക്കായി ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പാകിസ്ഥാൻ സേനയുടെ മറ്റൊരു ശ്രമമാണിതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

Contact the author

News Desk