LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ ഇന്ന് രോഗീ-മരണനിരക്കുകള്‍ കുറഞ്ഞു.

വാഷിംഗ്‌ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573  പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്.  കഴിഞ്ഞ നാലു ദിവസങ്ങളിലായി 1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  മരണപ്പെട്ടവരുടെ എണ്ണം 1,21,980 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 33,388 ആണ്. ഇന്നലത്തെ നിരക്കിന്റെ (62,715) ഏകദേശം  പകുതിയാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,97,190 ആയി. ഇതില്‍ 9,18,796 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 31,174 ആയി. 4,10,434 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 12,985 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,71,784 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,494 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,74,978 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 67,545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,087 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -3,147 , മസ്സാച്ചുസെറ്റ്സ് 7,828, ലൂസിയാന -3,109, ഇല്ലിനോയിസ് -6,625, ജോര്‍ജ്ജിയ -2,642 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,257 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk